അവശിഷ്ടങ്ങൾക്കടിയിൽ - 3
ഇൻഗേ മുള്ളർ (ജർമ്മനി, 1925- 1966)ഞാൻ വെള്ളമെടുക്കാൻ പോയപ്പോൾ
വീടെൻ്റെ മേലേക്കു തകർന്നു വീണു
ഞങ്ങൾ,
ഉപേക്ഷിക്കപ്പെട്ട നായയും ഞാനും,
വീടു താങ്ങിനിന്നു
എങ്ങനെയതു സാധിച്ചെന്ന്
എന്നോടു ചോദിക്കരുത്
എനിക്കോർമ്മയില്ല
നായയോടു ചോദിക്കൂ.
എങ്ങനെയതു സാധിച്ചെന്ന്
എന്നോടു ചോദിക്കരുത്
എനിക്കോർമ്മയില്ല
നായയോടു ചോദിക്കൂ.
No comments:
Post a Comment