Monday, February 3, 2025

പോൾ ഡർകാൻ (അയർലൻ്റ്, ജനനം : 1944)

കവിതകൾ

പോൾ ഡർകാൻ (അയർലൻ്റ്, ജനനം : 1944)

1

ഭ്രാന്തൻ

ഏതൊരു കുഞ്ഞിനുമുണ്ട്
തൻ്റെ തെരുവിലൊരു ഭ്രാന്തൻ,
ഞങ്ങളുടെ ഭ്രാന്തനെപ്പറ്റി
ഒരൊറ്റ പ്രയാസമേയുള്ളൂ
- ഞങ്ങളുടെ അച്ഛനാണത്

2

ചെറിപ്പഴം തിന്നുന്ന ആൺകുട്ടികൾ
(ഫ്രഞ്ചു ചിത്രകാരൻ പിയറി ബൊണാർഡിനു ശേഷം)

മുത്തശ്ശിക്കിഷ്ടം
കൊച്ചു മോൻ ചെറിപ്പഴങ്ങൾ തിന്നുന്നതു കാണാൻ
ചെറിപ്പഴങ്ങൾ തിന്നുന്ന കൊച്ചുപയ്യന്മാർ
ചെറിപ്പഴങ്ങൾ തിന്നുന്ന വലിയ പയ്യന്മാരാകും

3

ജ്ഞാനശാസ്ത്രം

ലോകം പങ്കിടാൻ ആരുമില്ലെങ്കിൽ പിന്നെ
ലോകമില്ല

4

അയർലണ്ട് 1972

എൻ്റെ പ്രിയപ്പെട്ട മുത്തശ്ശിയുടെ
കുഴിമാടത്തിനരികിൽ
എൻ്റെ സോദരൻ കൊലചെയ്ത
എൻ്റെയാദ്യകാമുകിയുടെ കുഴിമാടം

No comments:

Post a Comment