Saturday, February 15, 2025

നിക്കോള മാഡ്സിറോവ് (മാസിഡോണിയ, ജനനം: 1973)

കവിതകൾ

നിക്കോള മാഡ്സിറോവ് (മാസിഡോണിയ, ജനനം: 1973)


1
നമ്മുടേതല്ലാത്ത നഗരങ്ങൾ


അപരിചിത നഗരങ്ങളിൽ
നമ്മുടെ ചിന്തകൾ ശാന്തമായലയുന്നു
മറവിയിലാണ്ട സർക്കസ്സ് കലാകാരരുടെ
കുഴിമാടങ്ങൾപോലെ
ചവറ്റുകുട്ടകൾക്കും അവയിൽ വന്നു വീഴുന്ന
മഞ്ഞുപാളികൾക്കും നേരെ
നായ്ക്കൾ കുരക്കുന്നു.

അപരിചിതനഗരങ്ങളിൽ
നാം ശ്രദ്ധിക്കപ്പെടുകയില്ല
വായുവില്ലാത്ത ചില്ലുകൂട്ടിൽ അകപ്പെട്ട
പളുങ്കുദേവത പോലെ
ഇതിനകം തകർന്നുതരിപ്പണമായവയെ
വീണ്ടുമൊന്നു മറിച്ചിടുക മാത്രം ചെയ്യുന്ന
രണ്ടാം ഭൂകമ്പം പോലെ


2
നിശ്ശബ്ദത


ലോകത്തു നിശ്ശബ്ദതയില്ല
സന്യാസിമാരാണ് അതു സൃഷ്ടിച്ചത്.
എന്നും കുതിരകളെ കേൾക്കാൻ
ചിറകുകളിൽ നിന്നു പൊഴിയുന്ന
തൂവലുകൾ കേൾക്കാൻ

No comments:

Post a Comment