Wednesday, March 29, 2023

ജ്ഞാനം - റോജർ വോൾഫ് (സ്പെയിൻ, സ്പാനിഷ്, ജനനം 1962)

 ജ്ഞാനം


റോജർ വോൾഫ്

(സ്പെയിൻ, സ്പാനിഷ്, ജനനം 1962)



പുലർച്ചെ രണ്ടു മണിക്കൊരു പെണ്ണ്

സൈക്കിളിലേറിപ്പോകുമ്പോൾ

സുന്ദരമായ ഇരുണ്ട കാലുകൾ

പെഡലുകൾ ആഞ്ഞുചവിട്ടുമ്പോൾ

ചലിച്ചിടുന്നൊരു പെണ്ണിൻ മാംസ-

ക്കൊഴുപ്പൊരത്ഭുതമെന്നോണം

വെളിപ്പെടുത്താനായിച്ചെറുകാ -

റ്റവളുടെ വസ്ത്രമുയർത്തുന്നു.


ഞങ്ങടെ കണ്ണുകൾ തമ്മിലിണങ്ങീ

ഞൊടിയിട, പിന്നവൾ പോവുകയായ്


ഏതൊന്നിനെയും കുറിച്ചു നിങ്ങൾ -

ക്കെത്ര കുറച്ചേയറിവുള്ളൂ

എന്നതു നിങ്ങളെ ബോധിപ്പിക്കാ -

നിങ്ങനെയിതുപോൽ ചിലതുണ്ടേ

No comments:

Post a Comment