വാറു പൊട്ടി :
ചെരുപ്പിൽ നിന്ന്
ചെരിപ്പിടാതെ നടന്ന കാലടികൾ
വഴി നീളെ
ഉതിർന്നു വീണുകൊണ്ടിരിക്കുന്നു,
അവസാനമില്ലാതെ.
പണ്ടു നടന്ന വഴികളിലേക്ക്
കാറ്റവയെ പറത്തിവിടുന്നു.
No comments:
Post a Comment