പൊതുദർശനം
പൊതുദർശനത്തിനു കിടത്തിയ
കവിയുടെ മൃതദേഹത്തെ
അന്ത്യാഭിവാദ്യം ചെയ്തു
പുറത്തു വന്ന്
മുറ്റത്തു കൂടിനിൽക്കുന്നവർക്കിടയിൽ
സ്വന്തം കവിതാപുസ്തകം
വിറ്റു കൊണ്ടിരിക്കുന്നു
മരണം.
പോക്കറ്റിൽ കയ്യിട്ട്
ധൃതിയിൽ പണം കൊടുത്ത്
ഒന്നും പറയാൻ നിൽക്കാതെ
ആളുകൾ കവിതാപുസ്തകം വാങ്ങിക്കുന്ന
സമയമേതെന്ന്
കവിമരണത്തിനു ശരിക്കറിയാം.
No comments:
Post a Comment