ഏറെ സങ്കടമുള്ള കവിതകളല്ല
- ഇസ്സെറ്റ് എൽ - തിരി (ഈജിപ്റ്റ്)
Izzet el - Tiri
ഷണ്ഡൻ തന്റെ ഭാര്യയെ
എന്നും തല്ലുന്നു
ഭാര്യ എന്നും കരയുന്നു
കുഞ്ഞുങ്ങളെപ്പോലെ.
വന്ധ്യ മുലയൂട്ടുന്നു
തന്റെ ഭർത്താവിന്.
എന്നിട്ടു പറയുന്നു,
ഉറങ്ങൂ എന്റെ കുഞ്ഞേ, എന്റെ മുത്തേ!
ഷണ്ഡൻ വീടു നിറക്കുന്നു
പാവകളാൽ തൊട്ടിലുകളാൽ മിഠായിയാൽ
തന്റെ ഭാര്യക്കായി .....!
അന്ധൻ വടി മടുത്ത്
ഒരു പെണ്ണിനെ സ്വപ്നം കാണുന്നു
എന്നും രാവിലെ ഒരു ഊന്നാവാൻ
രാത്രി മറ്റു താല്പര്യങ്ങൾക്കായും
എന്റെയമ്മ
അച്ഛന്റെ ആഗ്രഹം നിരസിച്ചിരുന്നെങ്കിൽ
അല്ലെങ്കിൽ ആ രാത്രി
ഒഴികഴിവു പറഞ്ഞിരുന്നെങ്കിൽ
ഞാൻ വരുമായിരുന്നില്ല.
കവിക്ക് സ്വന്തമായുണ്ട്
വരികൾ കൊണ്ടുള്ള വീടുകൾ
ഇഷ്ടികകൾ കൊണ്ടല്ല.
അവൾ തന്റെ ലൈബ്രറിയിലിരിക്കുന്നു.
ചുടു വരികൾ കുടിക്കുന്നു
ഞാൻ ചായ കുടിക്കുന്നു
അതുകൊണ്ടെനിക്കു വായിക്കാം
അവൾ കുടിക്കുന്നത്.
നദിയുടെ സംഗീതം ശ്രദ്ധിക്കാൻ
അവനിറങ്ങി വന്നു.
എന്നാൽ അതവനെ മുക്കിക്കൊന്നു.
No comments:
Post a Comment