Sunday, April 10, 2022

ഒരു നിമിഷം സൈനബ

 ഒരു നിമിഷം സൈനബ



തലയോലപ്പറമ്പ് ചന്ത.

മൂവാറ്റുപുഴയാറ്.


ബഷീർ സ്മാരക ലൈബ്രറി മുറ്റത്തു നിൽക്കേ

പുഴയിൽ മെല്ലെയൊലിച്ചു നീങ്ങുന്നു

വലിയൊരു പ്ലാസ്റ്റിക്കു കീശ.


ഓളമിളകാതിരുണ്ട വെള്ളത്തിലൂ-

ടകന്നു പോകുന്നാ വെളുത്ത സഞ്ചിക്കകം

എന്തൊക്കെയോ പുറത്തേക്കുന്തി നിൽക്കുന്നു

ചന്തയിൽ നിന്നുമെറിഞ്ഞ മാലിന്യമോ?


ആവില്ല , മാലിന്യമെങ്കിലാരീസ്സഞ്ചി

വെള്ളത്തിലൂളിയിട്ടിങ്ങനെത്താങ്ങിടും?

ചന്തയിൽ നിന്നുള്ള പച്ചക്കറികളാം,

നേന്ത്രവാഴക്കുലയപ്പാടെയായിടാം.


അന്തിവാനിൽ കരിമേഘങ്ങൾ പെയ്യുവാൻ

വെമ്പുന്നതിന്നിരു,ളാറ്റുവെള്ളത്തിന്റെ -

യാഴക്കറുപ്പുമായ് ചേരുന്നിടത്തതാ

മെല്ലെ നീങ്ങുന്നൂ വെളുത്ത കീശ, താഴെ

നിന്നൊരാൾ തള്ളിനീക്കുന്നതു മാതിരി.

സഞ്ചിയോളത്തിൽ കറങ്ങിത്തിരിഞ്ഞതും

കണ്ടു ഞാനുളളിലേത്തക്കുലക്കായകൾ


കാണുന്നുവോ താഴെ വെള്ളത്തിലാൾരൂപ -

മേതെങ്കിലും, ഞാൻ തറഞ്ഞു നോക്കീടവേ,

മാനത്തു പെട്ടെന്നിടിയൊച്ച, മിന്നലാ-

കീശക്കടിയിലൊരാളായ് പൊലിഞ്ഞു പോയ്....

• ".... ഇച്ചെയ്തതു നല്ലതാണോ?"

"ഹല്ല"

"ഞ്ഞി അങ്ങനെ ചെയ്യുവോ?"

"ഹില്ല"





* മുച്ചീട്ടുകളിക്കാരന്റെ മകൾ ഒന്നാം അദ്ധ്യായം



No comments:

Post a Comment