Monday, April 25, 2022

മലകയറ്റം - സുകുമാരൻ

 മലകയറ്റം

സുകുമാരൻ



മല കയറിക്കൊണ്ടിരുന്നു

ഞാനും കൊച്ചുപയ്യനും


ഞാൻ നിന്ന പടിയുടെ

തൊട്ടു താഴത്തെപ്പടിയിലാണ് 

അവൻ നിന്നിരുന്നത്.

കൈ പിടിച്ച്,

"നോക്കി മെല്ലെ ശ്രദ്ധിച്ച് "

എന്നു കയറ്റിക്കൊണ്ടിരുന്നു ഞാൻ.


മലയിറങ്ങിക്കൊണ്ടിരിക്കുന്നു

കൊച്ചുപയ്യനും ഞാനും.


അവൻ നിൽക്കുന്ന പടിക്കു

തൊട്ടു മേലേപ്പടിയിലാണു ഞാൻ നിൽക്കുന്നത്.

കൈ ചേർത്തു പിടിച്ച്,

"നോക്കി മെല്ലെ ശ്രദ്ധിച്ച് "

എന്നു

താഴേക്കിറക്കിക്കൊണ്ടിരിക്കുന്നു അവൻ


അതേ മല

അതേ പടിക്കെട്ടുകൾ

അതേ വാക്കുകൾ

എന്നാൽ .......


No comments:

Post a Comment