Friday, April 15, 2022

ഇലകൾ

 ഇലകൾ


തെരുവോരപ്പൊടിയിൽ

കുളിച്ചു നിൽക്കുമിലകൾ വകഞ്ഞ്

ഹാളിനകത്തു കടന്നതും 

തറ മുഴുവനിലകൾ

പൊടി മൂടിയ തറയിലോരോ

ചെരിപ്പടയാളവുമൊരില.

ചവിട്ടിക്കിളിർത്ത ഇലകൾ .....


ഇലപ്പടർപ്പിലൂടെ കയറിപ്പോകുന്ന 

വള്ളി പോലെ

നടന്നു പോയ് ഞാനതിലേ ......


No comments:

Post a Comment