Friday, April 15, 2022

ഏപ്രിൽത്തീവണ്ടി

 ഏപ്രിൽത്തീവണ്ടി



കഴിഞ്ഞ ഏപ്രിൽ വേനൽ ഈ ഏപ്രിൽ മഴ

കഴിഞ്ഞ ഏപ്രിൽ തടവ് ഈ ഏപ്രിൽ സ്വാതന്ത്ര്യം

കഴിഞ്ഞ ഏപ്രിൽ പുക ഈ ഏപ്രിൽ തെളിമ

കഴിഞ്ഞ ഏപ്രിൽ പൂക്കളുതിർന്ന കൊന്നകൾ

ഈ ഏപ്രിൽ പൂക്കും മുമ്പുള്ള കൊന്നകൾ


ഓരോ റെയിൽവേ സ്റ്റേഷനും

ഒരേ മുഖമുള്ള

ഒരു ഏപ്രിൽ.

എന്നാൽ വണ്ടി നിൽക്കുമ്പോൾ

വേറെ വേറെ ഏപ്രിൽ.


നീങ്ങിത്തുടങ്ങുന്നു

നീട്ടിക്കൂവിക്കൊ-

ണ്ടേപ്രിൽത്തീവണ്ടി

No comments:

Post a Comment