Monday, April 11, 2022

ഒരു കുഞ്ഞു വായ്ത്താരി

 ഒരു കുഞ്ഞു വായ്ത്താരി


ശത്രുരാജ്യത്തെ 

സ്കൂൾ കെട്ടിടത്തിൽ

വന്നു വീണ

മിസൈലിന്മേൽ

വലിയ അക്ഷരത്തിൽ

എഴുതിപ്പിടിപ്പിച്ചിരുന്നു :

"ഇതു ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി"


മിസൈൽ തകർന്നു

സ്കൂൾ ചാമ്പലായി

കുട്ടികൾ കരിഞ്ഞടങ്ങി

എഴുതിപ്പിടിപ്പിച്ച വാക്കുകൾ പിൽക്കാല -

ത്തൊരു കുഞ്ഞു വായ്ത്താരിയായി :


"ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി,

ഇതു ഞങ്ങളുടെ

കുഞ്ഞുങ്ങൾക്കായി ...."


No comments:

Post a Comment