അതികാലത്തെ ചോറ്
കിം സങ് - ഹുയി (തെക്കൻ കൊറിയ,ജനനം : 1952)പുലർച്ചെ അരണ്ട വെളിച്ചത്തിൽ
ഞാൻ കുക്കർ തുറന്നു നോക്കുന്നു.
വെളുത്ത നക്ഷത്രങ്ങൾ വെന്ത ചോറായി മാറിയിരിക്കുന്നു.
പൊട്ടിച്ചിതറാൻ പാകത്തിനവ ഒട്ടിപ്പിടിച്ചിരിക്കുന്നു.
എനിക്കു ജീവിച്ചേ പറ്റൂ
നക്ഷത്രങ്ങൾ അരിമണികളാകുംവരെ
അരിമണികൾ വെന്ത ചോറാകുംവരെ.
ആ തരം സ്നേഹമാണ് പാകമാകുന്നത്.
No comments:
Post a Comment