ലൂയിസ ഫുറ്റൊറാൻസ്‌കി(പാരീസിൽ ജീവിക്കുന്ന അർജൻ്റീനിയൻ എഴുത്തുകാരി, ജനനം: 1939)
*റൂ ഡി ഷാരൻ്റോൺ തെരുവിലെ ഉറക്കമില്ലായ്മ
അപരിചിത നിവാസികൾ
എനിക്കു നൽകുന്ന സൗഹൃദ ശബ്‌ദങ്ങൾ :
പത്രക്കാരൻ - 3.35 ന്
പാൽക്കാരൻ - 4.15 ന്
അപ്പക്കാരൻ - 5.40 ന്
തൊട്ടയലത്തെ സ്ത്രീ മൂത്രമൊഴിക്കുന്നത്
കാമുകൻ യാത്രയാകുന്നത്
തെരുവു ശുചീകരണക്കാർ ചവറ്റുകൊട്ടകളിലൂടെ നീങ്ങുന്നത്
അപരിചിത നിവാസികൾ
എനിക്കു നൽകുന്ന സൗഹൃദ ശബ്‌ദങ്ങൾ :
പത്രക്കാരൻ - 3.35 ന്
പാൽക്കാരൻ - 4.15 ന്
അപ്പക്കാരൻ - 5.40 ന്
തൊട്ടയലത്തെ സ്ത്രീ മൂത്രമൊഴിക്കുന്നത്
കാമുകൻ യാത്രയാകുന്നത്
തെരുവു ശുചീകരണക്കാർ ചവറ്റുകൊട്ടകളിലൂടെ നീങ്ങുന്നത്
*പാരീസ് നഗരത്തിലെ പ്രശസ്തമായ തെരുവ്
2
അവൻ, പ്രാവ്
ചിലപ്പോൾ അവൻ മൃദുധാന്യങ്ങൾ തിരഞ്ഞെടുക്കുന്നു.
മറ്റെപ്പോഴും ഉച്ഛിഷ്‌ടങ്ങൾ തിന്നുന്നു
ചിലപ്പോൾ അവൻ എൻ്റെ ജനൽപ്പടിമേൽ വന്നിരിക്കുന്നു
ചിലപ്പോൾ നടുത്തെരുവിൽ അവരവനെ
തുണ്ടു തുണ്ടായി കീറിപ്പറിക്കുന്നു.
ചിലപ്പോൾ അവൻ മൃദുധാന്യങ്ങൾ തിരഞ്ഞെടുക്കുന്നു.
മറ്റെപ്പോഴും ഉച്ഛിഷ്‌ടങ്ങൾ തിന്നുന്നു
ചിലപ്പോൾ അവൻ എൻ്റെ ജനൽപ്പടിമേൽ വന്നിരിക്കുന്നു
ചിലപ്പോൾ നടുത്തെരുവിൽ അവരവനെ
തുണ്ടു തുണ്ടായി കീറിപ്പറിക്കുന്നു.
No comments:
Post a Comment