Monday, September 7, 2026

ദു മു (ചീന,എ.ഡി 712-770)

സുവോയുടെ വീട്ടിലെ സായാഹ്നവിരുന്ന്


ദു മു (ചീന,എ.ഡി 712-770)

കാറ്റത്തുലയും മരങ്ങൾ, അസ്തമിക്കുമിളം പിറ,
മഞ്ഞിൽ കുതിർന്ന വസ്ത്രങ്ങൾ, 'ക്വിൻ' തന്ത്രി നാദം,
പൂ പടർന്ന വഴിവക്കിലൊഴുകുമുറവവെള്ളം,
പുൽക്കുടിലിൻ ചുറ്റും പൂക്കാലത്തിൻ താരങ്ങൾ,
മെഴുതിരി താഴുവോളം ഗ്രന്ഥങ്ങൾ നോക്കുന്നൂ നമ്മൾ,
ഹരം വാളുകളിൽ,സുഖമധുലഹരി,
കവിത കെട്ടുന്നൂ, കേൾപ്പൂ 'വൂ' നാട്ടിലെ പാട്ടുകൾ,ഞാൻ
മറക്കില്ലെൻ തോണി തനിച്ചലഞ്ഞതങ്ങ്

No comments:

Post a Comment