മദ്ദളം
"ഒന്നു ഞാൻ പറയുന്നതു കേൾക്കുമോ,
ശ്രീധരാ,വേണൂ, രാജേഷേ, സുസ്മിതേ?"
ഇല്ല, കേൾക്കുന്നില്ലാരുമെൻ വാക്കുകൾ
ഞാൻ വിളിച്ചാൽ വിളിയില്ല പേരുകൾ
ചുറ്റിലും പൊങ്ങുമൊച്ചപ്പഴുതുകൾ
നോക്കി നോക്കിപ്പറഞ്ഞു ശീലിക്കുന്നു
- ഞാൻ വിളിച്ചാലും കേൾക്കണം കാതുകൾ
കുട്ടിക്കാലക്കഥകളിപ്പന്തലിൽ
ചെണ്ട വീക്കുന്ന താളപ്പഴുതിലായ്
മദ്ദളത്തിന്റെ നാദമുദിച്ച പോൽ!
No comments:
Post a Comment