Tuesday, January 18, 2022

കുട്ടിയും തള്ളയും

 കുട്ടിയും തള്ളയും




നിങ്ങൾ മരിക്കും ദിവസം - അമ്മേ

പൂമ്പാറ്റ പോലെ ഞാൻ പാറും


രാജ്യം സ്വതന്ത്രമാകും പോൽ - അന്നു

ഞാനും സ്വതന്ത്രമായ് തീരും.


പൂമ്പാറ്റയല്ലല്ല പൂക്കൾ - തന്നെ

യീ വല്ലി വിട്ടു പറക്കും.



തെറ്റീ നിനക്കുണ്ണീ ചൊല്ലാം - നിന്നെ

വിട്ടു മരിച്ചു ഞാനെന്നാൽ


യക്ഷിയായ് നിന്റെയരികിൽ - തിരി -

ച്ചെത്തും കോമ്പല്ലിനാൽ കോർക്കും.


നിന്റെ സ്വതന്ത്രരാജ്യത്തിൻ - മുഴു -

ച്ചോര കുടിച്ചു വറ്റിക്കും.


വല്ലിമേലിറ്റിറ്റു നിൽക്കും - ചില

തുള്ളികളെൻ നെടുവീർപ്പാൽ


പൂമ്പാറ്റകളായ് പറന്നു - യർന്നെൻ

യക്ഷിക്കിരീടമായ് മാറും.

No comments:

Post a Comment