വാക്കിനു വേഗം കൂട്ടുക
വാഹനമോട്ടാനറിയാത്തവനേ
വാക്കിനു വേഗം കൂട്ടൂ നീ
പണ്ടേപ്പോലെപ്പൊരിവെയിലത്തൊരു
ബസ്സിൽ നിരങ്ങിച്ചെന്നെത്താൻ
വയ്യിനിയെന്നു തോന്നുന്നെങ്കിൽ
വാക്കിനു വേഗം കൂട്ടൂ നീ
ചെന്നെത്തേണ്ടും ചടങ്ങിലെല്ലാം
വാക്കിലിരമ്പിയെത്തൂ നീ
കല്യാണത്തിന്, മരിപ്പിനെല്ലാം
വാക്കിലിരമ്പിയെത്തൂ നീ
വാക്കിനു വേഗം കൂട്ടാൻ വയ്യേൽ
ചത്തു തുലഞ്ഞു പോകൂ നീ.
No comments:
Post a Comment