Tuesday, January 18, 2022

അമ്പതിൽ

 അമ്പതിൽ



1


കെട്ടിടത്തിന്റെ

രണ്ടാം നില.


അമ്പതാം വയസ്സിലെ

രണ്ടാം ഏകാന്തത.


2


ഒന്നാം ഏകാന്തത

ചെറുപ്പത്തിലെപ്പൊഴോ

നമ്മുടെ കൈപ്പിടിയിലല്ലാത്ത

കാറ്റു പോലെ

ആർത്തലച്ചു വന്നു പോയ ശേഷം

അമ്പതിലിപ്പോൾ

രണ്ടാം ഏകാന്തത


ഇതു പക്ഷേ

കൈപ്പിടിയിൽ

ഒരു വിത്തുപോലെടുക്കാം.

കാറ്റ് അതിനകത്തു ചുഴികുത്തുന്നത്

ഉള്ളം കയ്യിലനുഭവിക്കാം.

നട്ടു വളർത്തി തണലാക്കാം.

സംസാരിച്ചിരിക്കാൻ ഒരു കഥാപാത്രമാക്കാം.


കൈവിട്ടാലും കാര്യമില്ല

വീണേടത്തു മുളച്ചുയരും


3


ഫ്ലഷു ചെയ്തില്ലേ എന്നുറപ്പുവരുത്താൻ

രണ്ടാമതും ഓടുന്നതു പോലെ


അമ്പതാം വയസ്സിലെ

രണ്ടാം ഏകാന്തത.


No comments:

Post a Comment