ചതുരങ്ങളും മാലാഖമാരും
അൽഫോൻസിന സ്റ്റോണി (അർജൻ്റീന, 1892- 1938)വീടുകൾ വരിയായ്
വീടുകൾ വരിയായ്
വീടുകൾ വരിയായ്
ചതുരക്കള്ളികൾ
ചതുരക്കള്ളികൾ
ചതുരക്കള്ളികൾ
വീടുകൾ വരിയായ്
മനുഷ്യർക്കുള്ളത്
ചതുരാത്മാവുകൾ
ആശയങ്ങളുടെ
ചതുരഫയൽ
മനുഷ്യത്തോളിൽ
മാലാഖമാർ
ഇന്നലെ ഞാൻ
കണ്ണീർ ചൊരിഞ്ഞു
ദൈവമേ, അതും
ചതുരത്തിൽ
No comments:
Post a Comment