റൂക്ക് ഡാൽട്ടൺ (എൽസാൽവദോർ, 1935- 1975)
കവിതകൾ
1
ഭയം
(ജൂലിയോ കോർത്തസാറിന്)
ആരോ മൂത്രമൊഴിക്കുന്നതു കേൾക്കുന്നു
സൂചിത്തലപ്പത്തെ ഏകാകി മാലാഖ
2
മറക്കൽ
ആരോ ഇങ്ങനെ പറയുന്നതായി
കഴിഞ്ഞ രാത്രി ഞാൻ സ്വപ്നം കണ്ടു:
നിൻ്റെ പ്രണയിനി മരിച്ചു.
നിൻ്റെ പ്രണയിനി,യൗവനത്തിൽ നീ പ്രണയിച്ച പെൺകുട്ടി
മരിച്ചു.
അങ്ങു തെക്ക്,
പാർക്കുകൾ ഒരു വലിയ
മഞ്ഞുതുള്ളിയായിമാറിയ തണുത്ത നഗരത്തിൽ,
മൂടൽമഞ്ഞ് ഇപ്പോഴും കന്യകയായിരിക്കുകയും
നഗരം നിരാശരായ ആത്മാക്കൾക്കു
പുറംതിരിഞ്ഞിരിക്കുകയും ചെയ്യുന്ന നേരത്ത്
അവൾ മരിച്ചു,
അവരെന്നോടു പറഞ്ഞു,
നിൻ്റെ പേരു പറയാതെ.
No comments:
Post a Comment