Monday, April 6, 2026

ഇഷ്ടങ്ങൾ

 ഇഷ്ടങ്ങൾ


ആരാരും ശ്രദ്ധിക്കാതെ മരത്തിൽ ചുറ്റിക്കേറി
ഏറ്റവും മുകൾക്കൊമ്പിൻ പച്ചപ്പിൽ വെളുവെളെ-
പ്പടർന്നു പൂക്കാനാണു കാട്ടുമുല്ലകൾക്കിഷ്ടം
അതു കാണുവാൻ മേലെ നോക്കാതെ വഴിയിലെ-
യുതിർന്ന പൂക്കൾ നോക്കി നീങ്ങുവാൻ പാന്ഥന്നിഷ്‌ടം

No comments:

Post a Comment