Monday, April 20, 2026

മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)

 മിഷേൽ ക്രൂഗർ (ജർമ്മനി,ജനനം:1943)



1
ചിതാലേഖം

നമ്മുടെ കൺമുന്നിൽ വെച്ച്
മരണക്കിടക്കയിൽ നിന്നദ്ദേഹമെണീറ്റു,
അവസാനമായി ഒരു കോമ ചേർക്കാൻ,
പിന്നെ വീണുറങ്ങി.
ഇന്നദ്ദേഹത്തിൻ്റെ രചനകൾ മറക്കപ്പെട്ടിരിക്കുന്നു.


2
തിളക്കം

ഇങ്ങനെ നിൽക്കുമ്പോൾ
കടൽ എനിക്കൊരു പ്രകാശമരുളുന്നു.
അതെന്നെ തീപ്പിടിപ്പിക്കുന്നു.
കാലടികളാൽ എനിക്കു വായിക്കാൻ കഴിയുന്നു
വെള്ളാരങ്കല്ലുകളുടെ ബ്രെയ്‌ലി.

No comments:

Post a Comment