തോമസ് സാലമൺ(സ്‌ലൊവേനിയ, 1941 - 2014)
1
എനിക്കൊരു കുതിരയുണ്ട്
എനിക്കൊരു കുതിരയുണ്ട്. കുതിരക്കു നാലു കാലുണ്ട്
കറങ്ങുമൊരു പാട്ടുതട്ടെനിക്കുണ്ട്. അതിന്മേൽ ഞാനുറങ്ങുന്നു
എനിക്കൊരു സഹോദരനുണ്ട്. എൻ്റെ സഹോദരനൊരു ശില്പിയാണ്
എനിക്കൊരു കോട്ടുണ്ട്. എനിക്കൊരു കോട്ടുള്ളതിനാൽ ജലദോഷമില്ല
എനിക്കൊരു ചെടിയുണ്ട്. എനിക്കൊരു ചെടിയുള്ളതിനാൽ എൻ്റെ മുറിയിൽ പച്ചപ്പുണ്ട്
എനിക്ക് മരുസ്ക്കാ ഉണ്ട്. എനിക്കു മരുസ്ക്കാ ഉണ്ട്, കാരണം ഞാനവളെ സ്‌നേഹിക്കുന്നു
എനിക്കു തീപ്പെട്ടിക്കൊള്ളികളുണ്ട്. തീപ്പെട്ടിക്കൊള്ളികൾകൊണ്ട് ഞാൻ സിഗരറ്റ് കൊളുത്തുന്നു
എനിക്ക് ഒരു ശരീരമുണ്ട്. ശരീരം കൊണ്ട് ഏറ്റവും മനോഹരമായ കാര്യങ്ങൾ ഞാൻ ചെയ്യുന്നു
എനിക്കു വിനാശമുണ്ട്. വിനാശം എനിക്ക് ഒരുപാടു പ്രയാസങ്ങൾക്കിടയാക്കുന്നു
എനിക്കു രാത്രിയുണ്ട്. മുറിയുടെ ജനലിലൂടെ രാത്രി വരുന്നു
എനിക്ക് കാറോട്ടമത്സരത്തിൽ കമ്പമുണ്ട്. കാറോട്ടമത്സരത്തോടുള്ള കമ്പം കാരണം ഞാൻ കാറുകൾ ഓടിക്കുന്നു
എനിക്കു പണമുണ്ട്. പണം കൊണ്ട് ഞാൻ ബ്രഡ് വാങ്ങിക്കുന്നു
ശരിക്കും നല്ല ആറു കവിതകൾ എനിക്കുണ്ട്. ഇനിയും കൂടുതൽ എഴുതും എന്നു ഞാൻ ആശിക്കുന്നു
ഇരുപത്തേഴു വർഷം ഞാൻ ജീവിച്ചു. ഇരുപത്തേഴു വർഷം ഒരു മിന്നൽ പോലെ കടന്നുപോയി
താരതമ്യേന നല്ല ധൈര്യം എനിക്കുണ്ട്. ഈ ധൈര്യം കൊണ്ട് മനുഷ്യൻ്റെ മൂഢതക്കെതിരെ ഞാൻ പൊരുതുന്നു
എനിക്കു പേരു വിളിച്ച ഒരു ദിവസമുണ്ട്, മാർച്ച് 7. മാർച്ച് 7 ഒരു നല്ല ദിവസമാണെങ്കിൽ ഞാൻ സന്തുഷ്ടനായിരിക്കും
ബ്രെഡിക്ക എന്ന ഒരു കൊച്ചു സ്നേഹിത എനിക്കുണ്ട്. സന്ധ്യക്ക് അവരവളെ കിടക്കയിലേക്കു കൊണ്ടുപോകുമ്പോൾ അവൾ പറയുന്നു,സാലമൺ, എന്നിട്ട് വീണുറങ്ങുന്നു.
2
എഴുത്ത്
കവിത -
യെഴുത്ത്
ലോകത്തിലെ
ഏറ്റവും
ഗൗരവമുള്ള
പ്രവൃത്തി
സംഭോഗത്തിലെന്നപോലെ
എല്ലാം
വെളിപ്പെടുന്നു
വാക്കുകൾ
വിറകൊള്ളുന്നു
അവ
സത്യമാണെന്നപോലെ.
സംഭോഗത്തിൽ
ശരീരം
വിറകൊള്ളുംപോലെ
വാക്കുകൾ
വിറകൊള്ളുന്നു
കടലാസിന്മേൽ
കവിത -
യെഴുത്ത്
ലോകത്തിലെ
ഏറ്റവും
ഗൗരവമുള്ള
പ്രവൃത്തി
സംഭോഗത്തിലെന്നപോലെ
എല്ലാം
വെളിപ്പെടുന്നു
വാക്കുകൾ
വിറകൊള്ളുന്നു
അവ
സത്യമാണെന്നപോലെ.
സംഭോഗത്തിൽ
ശരീരം
വിറകൊള്ളുംപോലെ
വാക്കുകൾ
വിറകൊള്ളുന്നു
കടലാസിന്മേൽ
No comments:
Post a Comment