എഡ്വേഡ് ലിയർ (ലണ്ടൻ, 1812- 1888, കവി, ചിത്രകാരൻ, സംഗീതജ്ഞൻ)
1
മരത്തിലൊരു വയസ്സൻ
ഒരു മരത്തിൽ
വയസ്സനൊരാൾ
പാർത്തിരുന്നു
ചന്തമുള്ള
നീണ്ട മീശ-
യായിരുന്നു
കിളികളെന്നാ-
ലതു മുഴുവൻ
പറിച്ചെടുത്തു
ആ മരത്തിൻ
കൊമ്പുകളിൽ
കൂടുവക്കാൻ
2
ഒരു ചെറുപ്പക്കാരി
ഒരു ചെറുപ്പക്കാരി
കൂർത്ത സൂചിത്താടി
വീണയൊന്നു വാങ്ങി
താടിക്കൂർപ്പു കൊണ്ട്
രാഗം പലതു മീട്ടി
3
മദ്രാസിലൊരു വയസ്സൻ
മദ്രാസിലൊരു വയസ്സൻ
വെണ്ണയുടെ നിറമുള്ള
കഴുതപ്പുറത്തു കേറിപ്പോയി
കഴുതച്ചെവിയുടെ നീളം കണ്ട്
പേടി മൂത്തു മരിച്ചു പോയി
വെണ്ണയുടെ നിറമുള്ള
കഴുതപ്പുറത്തു കേറിപ്പോയി
കഴുതച്ചെവിയുടെ നീളം കണ്ട്
പേടി മൂത്തു മരിച്ചു പോയി
4
യുവതിക്കുണ്ടൊരു മൂക്ക്
ഒരു യുവതിക്കുണ്ടൊരു മൂക്ക്
കാലടിയോളം നീണ്ടത്
അത്ഭുതകരമാ മൂക്കു ചുമക്കാൻ
വൃദ്ധയെ വച്ചൂ കൂലിക്ക്
പക്വതയുള്ളൊരു വൃദ്ധയെ
കാലടിയോളം നീണ്ടത്
അത്ഭുതകരമാ മൂക്കു ചുമക്കാൻ
വൃദ്ധയെ വച്ചൂ കൂലിക്ക്
പക്വതയുള്ളൊരു വൃദ്ധയെ
5
കോബ്ലൻസിലെ വയസ്സൻ
കോബ്ലൻസിലൊരു വയസ്സന്
അത്ഭുത നീളൻ കാല്
തുർക്കിയിൽ നിന്നും ഫ്രാൻസിലേക്കൊ -
രൊറ്റക്കാൽവെപ്പ്
അത്ഭുത നീളൻ കാല്
തുർക്കിയിൽ നിന്നും ഫ്രാൻസിലേക്കൊ -
രൊറ്റക്കാൽവെപ്പ്
No comments:
Post a Comment