സമ്മതം
ജോസ് ആങ്കൽ വലൻ്റെ (സ്പാനിഷ്,1929 - 2000)എനിക്കു മരിക്കണം.
മറ്റൊന്നും മരിക്കുന്നില്ല
ഒന്നിനുമില്ല
മരിക്കാൻ കഴിയും എന്ന ആത്മവിശ്വാസം
ദിവസം മരിക്കുന്നില്ല,
കടന്നുപോകുന്നു.
ഒരു പനിനീർപ്പൂവ്
മരിക്കുന്നില്ല,
വാടുന്നു.
സൂര്യൻ അസ്തമിക്കുന്നു,
മരിക്കുന്നില്ല
സൂര്യനേയും പനിനീർപ്പൂവിനേയും
ദിവസത്തേയും തൊട്ട
ഞാൻ മാത്രം ചിന്തിക്കുന്നു,
എനിക്കു മരിക്കാൻ കഴിയും
No comments:
Post a Comment