അപരിചിതൻ
പുലർച്ചെ നാലിന്
ആരുടെയോ അലാറം
അടിച്ചുകൊണ്ടിരുന്നു.
എല്ലാവരും ഉണർന്നു.
അലാറം വെച്ചയാൾ മാത്രം
സുഖമായുറങ്ങുന്നു.
അതു മുഴങ്ങിക്കൊണ്ടിരിക്കേ
ലോകം മുഴുവനുണരുന്നു.
അയാളുടെ അലാറമതെന്ന്
ലോകം മുഴുവനറിഞ്ഞു
അയാൾക്കുണരേണ്ട നേരമായെന്ന്
ലോകം മുഴുവനറിഞ്ഞു.
എന്നിട്ടും ആരുമയാളെ
തട്ടിയുണർത്തുന്നില്ല.
അത്രക്കപരിചിതനൊരുവനെ
എന്തിനുണർത്തണം ലോകം?
No comments:
Post a Comment