Friday, November 20, 2026

നിയി ഒസുണ്ടരെ (നൈജീരിയ, ജനനം: 1947, ഭാഷ: ഇംഗ്ലീഷ്,യോരുബ)

വാക്കൊരു മുട്ട

നിയി ഒസുണ്ടരെ (നൈജീരിയ, ജനനം: 1947, ഭാഷ: ഇംഗ്ലീഷ്,യോരുബ)


ഒരു പിങ്കു തീനാളമെൻ്റെ നാവ് - നിൻ്റെ
ചെവി കത്തിക്കാനതിനെ വിട്ടേക്കരുത്

കാത്തു നിൽക്കും പൊട്ടിച്ചിരികളുടെ തെരുവിൽ
പഴമൊഴികൾ തമ്മിലേറ്റുമുട്ടുമ്പോൾ

പിറുപിറുക്കുന്ന നിമിഷങ്ങൾ വന്ന്
അസ്തമയസൂര്യൻ്റെ ചുണ്ടത്തുനിന്നുമൊ-
രൊപ്പാരിപ്പാട്ട് ചികഞ്ഞെടുക്കുന്നൂ

ചന്ദ്രൻ്റെ പല്ലെണ്ണും നമ്മൾ

കൊച്ചു റീത്തുകൾ പാടും
നഷ്‌ടനക്ഷത്രങ്ങൾക്കായ്

വാക്ക്,
വാക്കൊരു മുട്ട

ഇടറുന്ന നാവിൻ്റെ
മുഴമേലതു വീണാൽ

പൊട്ടിത്തകരും,

ചേർക്കാനാവാതെ.

No comments:

Post a Comment