ഒറ്റക്കൊരു സൈക്കിൾ യാത്രികൻ
മാരിസ് ചാക്ലൈസ് (ലാത്വിയ, 1940 - 2003)ഒറ്റക്കൊരു സൈക്കിൾ യാത്രികൻ
പുല്ല് ഈയിടെ വെട്ടിയ പാടവും
വൈക്കോൽ കൂനകളും പിന്നിട്ട്
ഒറ്റക്കൊരു സൈക്കിൾ യാത്രികൻ.
പിന്നിലെ കുറ്റിക്കാടിനും
വെട്ടിക്കളയാത്ത കളകൾക്കുമിപ്പുറം
പാടത്തു നിൽക്കുന്ന ഒറ്റമരം പിന്നിട്ട്
ഒറ്റക്കൊരു സൈക്കിൾ യാത്രികൻ.
ഒരു നായ
അയാളെ കണ്ടതും
കുരക്കാൻ തുടങ്ങുന്നു.
അതോടെ നായ കൂടുതൽ ഒറ്റയാകുന്നു.
വൈക്കോൽ കൂനക്കു നേരേ നോക്കി
അതു കുരച്ചില്ല.
ആകയാൽ അതാ സൈക്കിൾ യാത്രികനെക്കാളും
ഒറ്റയാകുന്നു.
ഇക്കണ്ടതെല്ലാം എന്നെ സന്തോഷിപ്പിക്കുന്നു
ഒറ്റയായ സൈക്കിൾ യാത്രികൻ
ഒറ്റയായ നായ
ഒറ്റമരം
എങ്കിൽ നീയോ കൂടുതൽ ഒറ്റ?
ആരുടേയോ ശബ്‌ദം ചോദിക്കുന്നു.
ഈ ആരോ അല്ലേ
മറ്റെല്ലാറ്റിനേക്കാളും
ഒറ്റ?
വൈക്കോൽ കൂനകളും പിന്നിട്ട്
ഒറ്റക്കൊരു സൈക്കിൾ യാത്രികൻ.
പിന്നിലെ കുറ്റിക്കാടിനും
വെട്ടിക്കളയാത്ത കളകൾക്കുമിപ്പുറം
പാടത്തു നിൽക്കുന്ന ഒറ്റമരം പിന്നിട്ട്
ഒറ്റക്കൊരു സൈക്കിൾ യാത്രികൻ.
ഒരു നായ
അയാളെ കണ്ടതും
കുരക്കാൻ തുടങ്ങുന്നു.
അതോടെ നായ കൂടുതൽ ഒറ്റയാകുന്നു.
വൈക്കോൽ കൂനക്കു നേരേ നോക്കി
അതു കുരച്ചില്ല.
ആകയാൽ അതാ സൈക്കിൾ യാത്രികനെക്കാളും
ഒറ്റയാകുന്നു.
ഇക്കണ്ടതെല്ലാം എന്നെ സന്തോഷിപ്പിക്കുന്നു
ഒറ്റയായ സൈക്കിൾ യാത്രികൻ
ഒറ്റയായ നായ
ഒറ്റമരം
എങ്കിൽ നീയോ കൂടുതൽ ഒറ്റ?
ആരുടേയോ ശബ്‌ദം ചോദിക്കുന്നു.
ഈ ആരോ അല്ലേ
മറ്റെല്ലാറ്റിനേക്കാളും
ഒറ്റ?
No comments:
Post a Comment