കുരങ്ങിൽ നിന്നു സിതാറിലേക്ക്
ഇശൈ'കബീർ' എന്ന പേരു വിളിച്ചതിനാൽ
മീററ്റ് നഗരത്തിൽ
ഒരു സംഗീതോപകരണശാലയിലേക്കു ഞാൻ കയറി
ഇല്ലാത്തതൊന്നുമില്ല
എന്നതുപോലെ
എങ്ങും നിറയെ സംഗീതോപകരണങ്ങൾ
ചെറിയ പുല്ലാങ്കുഴൽ തൊട്ട്
വലിയ സിംഹാസനത്തിൽ
കാലിന്മേൽ കാൽ കയറ്റിവെച്ചിരിക്കുന്ന
പിയാനോ വരെ
അവക്കെല്ലാമിടയിൽ
വെറുതെ നിന്നാൽ
മാത്രം മതി
പിന്നെ തോന്നി
അല്ല
തീർച്ചയായും
ഇതു
വെറുതെ
അല്ല
കടക്കാരൻ ചോദിച്ചു
"എവിടുന്നു വരുന്നു?"
ഉള്ളിനുള്ളിൽ പിറുപിറുത്തു
"കുരങ്ങിൽ നിന്ന് ...."
No comments:
Post a Comment