Saturday, May 6, 2023

ആർക്കറിയും? ഇശൈ (തമിഴ്)

 ആർക്കറിയും?

ഇശൈ (തമിഴ്)



പുലിക്ക് വിശന്നു വയറെരിഞ്ഞു

ഒരു മാനിനെക്കണ്ട്

അതു  പാഞ്ഞു


വിശപ്പ് പുലിയെ 

ഓടൂ ഓടൂ എന്നു 

വിരട്ടിക്കൊണ്ടിരുന്നു.

പേടി മാനിനെ 

ഓടൂ ഓടൂ എന്നു

വിരട്ടിക്കൊണ്ടിരുന്നു.


കാട്ടിനു കുറുകേ

പാത മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ

കുതിച്ചു ചാടിയ മാൻ

ആ വഴി പോകുന്ന

ഇരുചക്രവാഹനത്തിൻ മീതേക്കു

വീഴുന്നു.


ഇല്ലാസയാത്ര വന്ന രണ്ടു പയ്യന്മാർ

ഇപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്നു.


"എനിക്കൊന്നും അറിയില്ല കുട്ടികളേ"

എന്നു കരയുന്നു മാൻ


"എനിക്കൊന്നുമറിയില്ല കുട്ടികളേ"

എന്നു കരയുന്നു പുലി

No comments:

Post a Comment