ഇപ്പോഴും
ആസെ ബർഗ് (ജനനം: 1967, സ്വീഡിഷ്)
ആമ്പൽപ്പൂവിന്റെ കറുത്ത ഞെരമ്പു തേടി പർവതതടാകത്തിനടിത്തട്ടിൽ പരതുന്നു, അവന്റെ വിരലുകൾ. പ്രണയമൃഗം ഇപ്പൊഴും ഉച്ഛ്വസിക്കുന്നു. എന്റെ ദുർബലമായ കണങ്കൈയിൽ മുറിവേൽപ്പിക്കുന്ന കുറുക്കനെ അവനിപ്പോഴും മുലയൂട്ടുന്നു. വിദൂരതയിൽ കാറ്റ് മെല്ലെ മരിക്കുന്നു : രാത്രികളുടെ രാത്രി വരികയായി. എന്നാൽ ഇപ്പോഴും ഭ്രൂണ ആമ്പൽ സ്പർശിക്കപ്പെടാതെ തന്നെ നിൽക്കുന്നു. ഇപ്പോഴും അവന്റെ വിരലുകൾ ആമ്പൽപ്പൂവിന്റെ കറുത്ത ഞെരമ്പു തേടി പർവതതടാകത്തിനടിത്തട്ടിൽ പരതുന്നു.
No comments:
Post a Comment