ലോറി
അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)ടാർപോളിൻ കൊണ്ടു കെട്ടിമറച്ച ഒരു ലോറി
നനഞ്ഞു കിടക്കുന്ന പെരുമ്പാതയിലൂടെ
ചീറിപ്പായുന്നു.
കാറ്റിൽ പൊളിഞ്ഞ ടാർപോളിൻ്റെ പടപടശബ്ദം.
പഴത്തിൻ്റെയും ടാറിൻ്റെയും പെട്രോളിൻ്റെയും
മണം പരക്കുന്നു
വളവിൽ ലോറി
ഒരു നിമിഷത്തേക്കെങ്കിലും
വേഗം കുറക്കുമ്പോൾ
ഒറ്റക്കുതിപ്പിന് നമുക്കതിന്മേൽ പിടിച്ചുകയറാം
തിളങ്ങുന്ന പെട്ടികൾക്കും
കറുത്ത ചാക്കുകൾക്കുമിടയിൽ പതുങ്ങാം
ഉറപ്പായും നാം നമ്മുടെ ലക്ഷ്യത്തിലെത്തും.
No comments:
Post a Comment