പുരാവൃത്തം
ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)മുയലുകൾക്കായി വരി നിൽക്കുന്നു കുറുക്കന്മാർ
മുയലുകൾ കാബേജുപാടങ്ങൾക്കായി വരി നിൽക്കുന്നു
കാബേജുപാടങ്ങൾ മഴക്കായി വരി നിൽക്കുന്നു
മഴ മേഘങ്ങൾക്കായി വരി നിൽക്കുന്നു
മേഘങ്ങൾ ആകാശക്കീറിനായി വരി നിൽക്കുന്നു
ആകാശക്കീറ് ദൈവത്തിനായി വരി നിൽക്കുന്നു
ദൈവമാകട്ടെ
താൻ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നത്
തൻ്റെ ചുമതലയാണോ
എന്ന തീരുമാനത്തിലെത്താനാവാതെ
കുഴങ്ങി നിൽക്കുന്നു
No comments:
Post a Comment