Friday, April 3, 2026

ചിരി

 ചിരി

(വി.പി.വാസുദേവൻ മാഷുടെ ഓർമ്മക്ക്)


"ധീരദേശാഭിമാനിയായ ഒരു ദിവാൻ

ശത്രുവിൻ്റെ കൈകാലുകൾ

രണ്ടാനക്കാലുകളിലായി കെട്ടിയിട്ട്

ആനകളെ രണ്ടു ദിശയിലേക്കു നടത്തി

ശരീരം നെടുകെപ്പിളർന്നുവത്രെ"


കൂട്ടത്തിലൊരാൾ അക്കഥ പറഞ്ഞപ്പോൾ

ഒരിളം ചിരിയോടെ

വാസുദേവൻ മാഷ് കൂട്ടിച്ചേർത്തു:

"ക്രൂരതയല്ല,

അത് കാര്യപ്രാപ്തി"


അതിൽപ്പിന്നെ

ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ

കാര്യപ്രാപ്‌തരായ ഭരണാധികാരികളുടെയെല്ലാം

പേരിനൊപ്പം

വരുന്നു

ആ ഇളംചിരി,

മാഷ് പൊയ്ക്കഴിഞ്ഞിട്ടും.


യജമാനനെത്തന്നെ

തിരിഞ്ഞാക്രമിക്കാവുന്ന

ഒരംഗരക്ഷകനെപ്പോലെ.